പുതുരചനകളുമായി ചുമർപ്പത്രങ്ങളുടെ പ്രകാശനം നവ്യാനുഭവമായി.

നീർക്കുന്നം: കലയും സാഹിത്യവും രചനാ പാടവവും സമ്മേളിപ്പിച്ച് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്ക്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ചുമർപ്പത്രങ്ങളുടെ പ്രകാശനം നവ്യാനുഭവമായിരുന്നു. കഥകളും, കവിതകളും, പ്രബന്ധങ്ങളും, കാർട്ടൂണുകളും, നിരൂപണങ്ങളും, വരകളുമൊക്കെയായി കുരുന്നു ഹൃദയങ്ങളിലെ പുതിയ രചനകൾ ജീവന്റെ തുടിപ്പുകൾ അനുഭവിക്കുന്നവയായിരുന്നു. 
സ്കൂളിൽ മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിച്ച ചുമർപ്പത്ര മൽസരങ്ങളുടെ ഭാഗമായാണ്‌ കുട്ടികൾ ചുമർപ്പത്രങ്ങൾ നിർമ്മിച്ചത്. സ്കൂൾ അസംബ്ലിയിൽ ക്ലാസദ്ധ്യാപകർ ക്ലാസ്സ് ലീഡർമാർക്ക് നല്കിയാണ്‌ പ്രകാശനം ചെയ്തത്. ഒന്നാം ക്ലാസു മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിന്ന് ഇരുപതിലധികം ചുമർപ്പത്രങ്ങളാണ്‌ കുരുന്നുകളുടെ ഹർഷാരവത്തോടെ പ്രകാശിതമായത്. സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.നൗഷാദ്, വൈസ് പ്രിൻസിപ്പാൾ വിജയശ്രീ ടി.എസ്,അദ്ധ്യാപകരായ രതീഷ് , സജീദ് ,ജീസസ്സ് റേ കുന്നേൽ എന്നിവർ നേതൃത്വം നല്കി.

Comments are closed.
ALHUDA Sport news INFO
All the latest school sport and grass roots reports on ALHUDA Sport. News, reports, analysis and more.
SEE ALL
Contact Info
  • NEERKUNNAM, T.D.M.C P.O ALAPPUZHA
  • 0477-2283391
  • alhudankm@gmail.com
Rooms