വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതി ദിനത്തിൽ 1500 ലധികം വൃക്ഷതൈകൾ നട്ടു.

നീർക്കുന്നം: പരിസ്ഥിതിയെ അമിത ചൂഷണം ചെയ്തതിന്റെ തിക്താനുഭവങ്ങൾ നാളെയല്ല; ഇന്നുതന്നെ മനുഷ്യൻ അനുഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും, പരിസ്ഥിതി സൗഹൃദ പാഠ്യപദ്ധതി കലാലയങ്ങളിൽ അധികരിപ്പിക്കണമെന്നും കൃഷി ഓഫീസർ മുഹമ്മദ് അസ്‌ലം പറഞ്ഞു.

നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ അദ്ദേഹം നിർവ്വഹിച്ചു. അൽ ഹുദ സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഒരേ സമയം അവരവരുടെ വീട്ടിലും , പരിസരത്തുമായി 1500 ലധികം ഫലവൃക്ഷത്തൈകൾ നട്ടു. നഴ്സറിക്കുട്ടികൾ വിത്ത് കൈമാറ്റം പരിപാടിയും നടത്തി. സ്കൂൾ കാമ്പസിൽ സ്കൂൾ മാനേജർ എം.അക്ബർ ഷരീഫ്, പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് , അഡ്മിനിസ്ട്രേറ്റർ സബീർ ഖാൻ , വൈസ് പ്രിൻസിപ്പാൾ എ. സാജിദ , ട്രസ്റ്റ് മെമ്പർമാരായ എം. മുത്തലിബ്, അബൂബക്കർ , നൂറുദ്ദീൻ തുടങ്ങിയവർ വൃക്ഷത്തൈകൾ നട്ടു

Comments are closed.
ALHUDA Sport news INFO
All the latest school sport and grass roots reports on ALHUDA Sport. News, reports, analysis and more.
SEE ALL
Contact Info
  • NEERKUNNAM, T.D.M.C P.O ALAPPUZHA
  • 0477-2283391
  • alhudankm@gmail.com
Rooms