സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് മനുഷ്യനെ പൂർണനാക്കുന്നത് എന്നും, അതിജീവനത്തിന്റെ കരുത്ത് കൂടുതൽ നേടാൻ വിദ്യാഭ്യാസം പ്രചോദിപ്പിക്കണമെന്നും എ.എം. ആരിഫ് എം.പി. പറഞ്ഞു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് അദ്ധ്യക്ഷനായിരുന്നു. ഐഡിയൽ വെൽഫെയർ ട്രസ്റ്റ് വൈസ് ചെയർമാൻ എ.എം. ബിലാൽ , സ്കൂൾ മാനേജർ എ. നൗഷാദ്, പി.ടി.എ. വൈസ് പ്രസിഡന്റ് അഞ്ചു , സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ. നൗഷാദ്, അഡ്മിനിസ്ട്രേറ്റർ സബീർ ഖാൻ , വൈസ് പ്രിൻസിപ്പാൾ സാജിദ എന്നിവർ സംസാരിച്ചു.








