പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയുടെ വലിയ ഘാതകനാണെന്നും , മാലിന്യ സാക്ഷരത കൂടി നാം ആർജിക്കണമെന്നും അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ. യു. എം. കബീർ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിൽ നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ “ഫിറ്റ് ഇന്ത്യ പ്ലോഗിംഗ് റൺ” പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് മുക്ത നാട് ഇപ്പോഴും സ്വപ്നം മാത്രമാണെന്നും , ജീവിത രീതികളിൽ കാതലായ മാറ്റം അനിവാര്യമാണെന്നും സ്ക്കൂൾ മാനേജർ എം.അക്ബർ ഷരീഫ് പറഞ്ഞു.
സ്കൂളിൽ നിന്നാരംഭിച്ച ഗാന്ധി സന്ദേശ സൈക്കിൾ റാലി വളഞ്ഞവഴി, വണ്ടാനം ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. വണ്ടാനം – നീർക്കുന്നം ദേശീയ പാതയോരങ്ങളിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ വിദ്യാർത്ഥികളും , അദ്ധ്യാപകരും , പി.ടി.എ അംഗങ്ങളും സംയുക്തമായി സംഭരിച്ചു.
പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ഡോക്ടർ എ.നൗഷാദ് , വൈസ് പ്രിൻസിപ്പാൾ നാഫിയ ഐ. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സബീർ ഖാൻ, അദ്ധ്യാപകരായ ജീസസ് റേ കുന്നേൽ , രതീഷ് , അസിത, സാജിത , ലജു , ജയശ്രീ , പി. ടി.എ. വൈസ് പ്രസിഡന്റ് തസ്മില തുടങ്ങിയവർ നേതൃത്വം നല്കി
Leave a Reply
You must be logged in to post a comment.