നീർക്കുന്നം: കലയും സാഹിത്യവും രചനാ പാടവവും സമ്മേളിപ്പിച്ച് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്ക്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ചുമർപ്പത്രങ്ങളുടെ പ്രകാശനം നവ്യാനുഭവമായിരുന്നു. കഥകളും, കവിതകളും, പ്രബന്ധങ്ങളും, കാർട്ടൂണുകളും, നിരൂപണങ്ങളും, വരകളുമൊക്കെയായി കുരുന്നു ഹൃദയങ്ങളിലെ പുതിയ രചനകൾ ജീവന്റെ തുടിപ്പുകൾ അനുഭവിക്കുന്നവയായിരുന്നു. സ്കൂളിൽ മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിച്ച ചുമർപ്പത്ര മൽസരങ്ങളുടെ ഭാഗമായാണ് കുട്ടികൾ ചുമർപ്പത്രങ്ങൾ നിർമ്മിച്ചത്. സ്കൂൾ അസംബ്ലിയിൽ ക്ലാസദ്ധ്യാപകർ ക്ലാസ്സ് ലീഡർമാർക്ക് നല്കിയാണ് പ്രകാശനം
…