സി.ബി.എസ്.ഇ. പ്ലസ്ടു റിസൾട്ടിൽ നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് അഭിമാനകരമായ വിജയം. നിഹാല . എൻ , നൂറ അബ്ദുൽ ജലീൽ , ഹന്ന ഫാത്തിമ, അബ്ദുല്ല ടി.എച്ച്, തൻസീറ , ഹാജറ മുബാറക് എന്നിവർ സ്കൂൾ ടോപ്പർമാരായി. വിജയം നേടിയവരെ സ്കൂൾ മാനേജർ എ. നൗഷാദ്, പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് , പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് , അദ്ധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
സി.ബി.എസ്.ഇ പത്താം ക്ലാസ് റിസൾട്ടിൽ നീർക്കുന്നം അൽ ഹുദക്ക് തിളക്കമാർന്ന വിജയം നിലനിർത്തി. ഷഹ്സർ ഖാൻ . എസ് , മർസൂഖ് മജീദ്, അർഷദ് മുഹമ്മദ് ടി. , അഫ്റിൻ സുൽത്താന എം., ആസിയ. എൻ എന്നീ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ. വൺ ഗ്രേഡ് നേടി. 20 പേർ ഡിസ്റ്റിംഗ്ഷനോടെ പാസായി. വിജയം നേടിയവരെ സ്കൂൾ മാനേജർ എ. നൗഷാദ്, പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് , പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് , അദ്ധ്യാപകർ തുടങ്ങിയവർ അഭിനന്ദിച്ചു.