നീർക്കുന്നം : നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് പി.എം. ഫൗണ്ടേഷൻ ജസ്റ്റിസ്. വി. ഖാലിദ് മെമ്മോറിയൽ ഇസ്റ്റിറ്റ്യൂഷണൽ എക്സലൻസ് അവാർഡ് ലഭിച്ചു.
കഴിഞ്ഞ അധ്യയന വർഷം സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചതിനാണ് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് പി.എം.ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത്.
എറണാകുളം ലേ മെരിഡിയൻ ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് നിയമസഭാ സ്പീകർ ശ്രീ. രാമകൃഷ്ണനിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാളും , അഡ്മിനിസ്ട്രേറ്ററും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി