ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പുതു തലമുറ രംഗത്തിറങ്ങണമെന്നും ഈ രംഗത്ത് അദ്ധ്യാപകരുടേയും, വിദ്യാലയങ്ങളുടേയും പങ്ക് വലുതാണെന്നും നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ മാനേജർ എ. നൗഷാദ് അഭിപ്രായപ്പെട്ടു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് ദേശീയ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ്റ എ. മുഹമ്മദ് അനസ്, അഡ്മിനിസ്ട്രേറ്റർ സബീർ ഖാൻ , വൈസ് പ്രിൻസിപ്പാൾ എ. സാജിദ, അദ്ധ്യാപകരായ ശരണ്യ ശിവൻ, അബിദ എന്നിവർ സംസാരിച്ചു.റിപ്പബ്ളിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് ദേശീയ പതാക ഉയർത്തുന്നു. സ്കൂൾ മാനേജർ എ. നൗഷാദ്, പി.ടി.എ. പ്രസിഡന്റ് എ മുഹമ്മദ് അനസ് തുടങ്ങിയവർ സമീപം.
Our Young Pre classroom is for ages his age group is working on.