വർദ്ധിച്ച ആത്മവിശ്വാസത്തിലൂടെ മാത്രമേ ഉന്ന വിദ്യാഭാസം നേടാൻ കഴിയുകയുള്ളൂവെന്നും , രക്ഷിതാക്കൾ സ്നേഹവും , ആത്മവിശ്വാസവും പുതു തലമുറക്ക് പകർന്നു നൽകാൻ ശ്രമിക്കണമെന്നും അമ്പലപ്പുഴ എം.എൽ എ എച്ച്. സലാം പറഞ്ഞു. നീർക്കുന്നം അൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത വിദ്യഭാസ പ്രവർത്തകയും, സൈക്കോളജിസ്റ്റുമായ ഡോ. ധന്യ ഭാസ്കരൻ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും, സർട്ടിഫിക്കറ്റുകൾ സമർപ്പിക്കയും ചെയ്തു. ഐഡിയൽ വെൽഫെയർ ട്രസ്റ്റ് വൈസ് ചെയർമാൻ എ.എം. ബിലാൽ അദ്ധ്യക്ഷത വഹിച്ചു. , പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് , സ്കൂൾ മാനേജർ എ. നൗഷാദ് , അഡ്മിനിസ്ട്രേറ്റർ സബീർ ഖാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ. എ.നൗഷാദ് സ്വാഗതവും, വൈസ് പ്രിൻസിപ്പാൾ എ.സാജിദ നന്ദിയും പറഞ്ഞു. നൂറിലധികം വിദ്യാർത്ഥികളാണ് ഗ്രാജുവേഷന് അർഹത നേടിയത്.
അംഗീകാരം,
പരിഗണന,
ആത്മവിശ്വാസം,
സ്നേഹം ….
മെച്ചപ്പെട്ട വിദ്യാഭ്യാസം നേടി ഉന്നത തലങ്ങളിലെത്താൻഏതൊരു വിദ്യാർത്ഥിക്കും അറിവാര്യമായി വേണ്ടത്.സ്കൂളിൽ നടത്തിയ കെ.ജി. ഗ്രാജുവേഷൻ പരിപാടിയിൽ നിന്ന്