AKS Education Awards നലകുന്ന GLOBAL SCHOOL AWARD 2021 ന് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അർഹമായി. അദ്ധ്യയന മികവിനാണ് ഈ അംഗീകാരം.
അധ്യയന മികവിന്റെ അംഗീകാരമായി ഗ്ലോബൽ സ്കൂൾ അവാർഡ് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന്മികച്ച അധ്യയനം നടത്തിയതിൻെറ അംഗീകാരമായി എ.കെ.എസ്. എജൂക്കേഷൻ അവാർഡിന് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അർഹമായി. കഴിഞ്ഞ മൂന്ന് വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും, നേട്ടങ്ങളും പരിഗണിച്ചാണ് ഈ പുരസ്കാരം. വിദ്യാഭ്യാസ രംഗത്ത് കണിശമായ അച്ചടക്കത്തോടെയും , ഗുണമേന്മയിലുമാണ് നീർക്കുന്നം അൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ പ്രവർത്തിക്കുന്നത്. കോവിഡിന്റെ പ്രതിസന്ധിഘട്ടങ്ങളിലും മികച്ച അധ്യയന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നിരുന്നത്. സി.ബി.എസ്.സി. പൊതു പരീക്ഷകളിൽ നൂറുമേനി വിജയമാണ് സ്കൂൾ കൈവരിക്കാറുള്ളത്. കെ.ജി. മുതൽ ഹയർസെക്കണ്ടറി വരെ ആയിരത്തിലധികം വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. ശാസ്ത്രീയമായി തയ്യാറാക്കിയ കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം സജ്ജീകരിച്ച ക്യാമ്പസിലാണ് കിന്റർ ഗാർട്ടൻ (കെ.ജി. ) പ്രവർത്തിക്കുന്നത്. കുരുന്നുകളുടെ മാനസികവും ശാരീരികവുമായ വളർച്ചക്ക് ഉചിതമായ രൂപത്തിൽ പ്രവർത്തനാധിഷ്ഠിതമായാണ് (activity oriented) കെ.ജി. വിഭാഗത്തിന്റെ പ്രവർത്തനം.അന്തർദേശീയ തലത്തിൽ വിദ്യാഭ്യാസ പ്രവർത്തന മികവുകൾക്ക് അംഗീകാരം നൽകുന്ന വേദിയാണ് എ.കെ.എസ് എജ്യൂക്കേഷൻ . ഫെബ്രുവരി 26 – ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഗ്ലോബൽ സ്കൂൾ അവാർഡ് കൈമാറും.